Saturday, March 04, 2006

'നമ്മള' നിഘണ്ടു

നെടുമങ്ങാട്ടുള്ളവര്‍ ഉപയോഗിച്ചിരുന്ന/ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും. Link to SpreadSheet

15 comments:

evuraan said...

കൊള്ളാം.

Unknown said...

തൊടരണം!

Unknown said...

'തള്ളേ കൊള്ളാം.. കലക്കി.'

Kalesh Kumar said...

അനിലേട്ടാ, സമ്മതിച്ചിരിക്കണ്
ബാക്കി കൂടി പ്വാരട്ട്!

രാജ് said...

“അക്കിത്രാണം” ഒരു സ്ലാങ്/വകഭേദം ആണെന്നു തോന്നുന്നില്ല. പ്രാകൃതത്തില്‍ നിന്നുല്‍ഭവിച്ച ആ വാക്കിനു “വേണ്ടത്ര ഭക്ഷണം കഴിക്കാത്തതിനാല്‍ ആഹാരത്തിനുണ്ടാകുന്ന അത്യാര്‍ത്തി.” എന്നാണു് അര്‍ത്ഥവും. അത്യാഗ്രഹവും ആക്രാന്തവും സംസ്കൃതത്തില്‍ നിന്നുവന്ന വാക്കുകളാണു്.

Visala Manaskan said...

തൊടന്നോളൂ... തൊടന്നോളൂ..

aneel kumar said...

‘അക്കിത്രാണത്തിന്റെ’ പെഡിഗ്രി ഒന്നും അറിയില്ല പെരിങ്ങോടരേ. അക്കണക്കില്‍ പ്രയോഗത്തിലുള്ള പല പ്രയോഗങ്ങളുടെയും. നടപ്പനുസരിച്ച് വച്ച് കാച്ചുകയല്ലേ.
പിന്നെ അലിമ്പ്, കലിപ്പ് (കെലിപ്പല്ല) തുടങ്ങിയ പ്രയോഗങ്ങള്‍ 80-കളിലൊക്കെ വേടര്‍/നാടോടി/തെരുവു സംസാരങ്ങളില്‍ നിന്നു പിടിച്ചെടുത്ത് ഉപയോഗിച്ചു തുടങ്ങിയതെന്നൊരു നേരിയ ഓര്‍മ്മ.

Unknown said...

അണ്ണാ... അണ്ണന്‍ പൊളപ്പന്‍ തന്ന... :)

ഇന്നീം തോന ഒണ്ടല്ല് അണ്ണാ.. മറന്ന്വെയ്യാ?

പെട്ട - പെണ്‍കുട്ടി
കുടുവന്‍ - ആണ്‍കുട്ടി
പെടവെട - വിവാഹം (പുടവ കൊടുപ്പില്‍ നിന്നും ഡിറൈവ് ചെയ്തത്)
മപ്പ് - നല്ലത്
ചെമ - ചുമ
ചെവല - ചുവപ്പ്
ചെപ്പാങ്കുറ്റി - കവിള്‍
പ്യാന - പേന
സൊപ്പം - അല്പം
വെസറി - കട്ടുറുമ്പ്
തൂശന്‍ - വാഴയില
കഞ്ഞിവീത്ത്(കഞ്ഞ്വീത്ത്) - അന്നദാനം
പഴക്കേക്ക് - മുണ്ടന്‍പൊരി(ചില സ്ഥലങ്ങളില്‍ ഉണ്ട എന്ന് ജനറലായി റഫര്‍ ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തു)
ഗോമാളി - പശുവിന്റെ മൂത്രം (ഗോമൂത്രം എന്ന വിശിഷ്ട്ട ഔഷധം)
കാലി - ഒഴിഞ്ഞത്
മൈനി - നാത്തൂന്‍.!!
... എത്രയെത്ര ഇന്നീം....!!! എഴുതി നിങ്ങളെ ബോറടിപ്പിക്കട്ടെ?

Anonymous said...

vaayichu.
nedumangaadan vaakkukal sekharikkunna randupere ariyaam.

oraal panayamuttaththulla raajeev.

namaste!

Dinkan-ഡിങ്കന്‍ said...

മോദകം = സുഖിയന്‍
അപ്പോള്‍ മധുര കൊഴുക്കട്ടയ്ക്ക് എന്ത് പറയും?

Kumar Neelakandan © (Kumar NM) said...

മധുരമുള്ള കൊഴുക്കട്ടയ്ക്കുള്ള നെടുമങ്ങാടന്‍ പേരാണ്
“ഇനിപ്പ് വച്ച കൊഴുക്കട്ട”

ഞങ്ങളെ അങ്ങനെ അങ്ങു താഴ്ത്താന്‍ നോക്കണ്ട ഡിങ്കാ..

Anonymous said...

So the "Modhaka priyan" Ganapathi will eat "Sukhiyan" at Kollam region?

മൂര്‍ത്തി said...

തമ്മസിച്ചിരിക്കുന്നു..

Unknown said...

നന്നായി....
ത്രിഭാഷാ സംഗമഭൂമിയായ കാസറഗോഡ് പ്രചാരത്തിലിരുന്ന വാക്കുകളുടെ ഒരു നിഘണ്ടു ഞാനും ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇതാ‍ ഇവിടെ

Kumar Neelakandan © (Kumar NM) said...

പൊതുവാളെ ഇതിനെ ഒരു സംരഭം ആയിട്ടു തന്നെ അങ്ങു വളര്‍ത്താന്‍ പാടില്ലേ? നാടുമുഴുവന്‍ ബ്ലോഗ്ഗേര്‍സ് ആണ്. എന്തുകൊണ്ട് അതാതു നാടിന്റെ ഒരു നിഘണ്ടുകൂടിയായിക്കൂടാ?